പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജാമ്യഹര്‍ജി തീര്‍പ്പാക്കി

176

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍ കുമാറിന്റെ അഭിഭാഷകനായിരുന്ന അഡ്വ. പ്രതീഷ് ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. പ്രതീഷ് ചാക്കോ നാളെ രാവിലെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് പ്രതീഷ് ചാക്കോക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.
നടിയെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം മെമ്മറി കാര്‍ഡ് അഡ്വ. പ്രതീഷ് ചാക്കോയ്ക്ക് കൈമൈറിയെന്നാണ് പ്രതി സുനില്‍കുമാര്‍ നേരത്തെ അന്വേഷണ ഉദ്ദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇയാളോട് പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇയാള്‍ ഹാജരായിരുന്നില്ല. ഇയാളുടെ അറസ്റ്റ് തടയാനാവില്ലെന്ന് നേരത്തെ ഹൈക്കോടതി വിധിച്ചിരുന്നു. ഇതിന് ശേഷം ഇയാള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഇന്ന് ഹൈക്കോടതി പരിഗണിച്ചത്. നാളെ അന്വേഷണ ഉദ്ദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു.