അസഹിഷ്ണുതയും മനുഷ്യാവകാശ ലംഘനങ്ങളും രാജ്യത്ത് വ്യാപകമായി നടക്കുകയാണെന്ന് പ്രണബ് മുഖർജി

136

ന്യൂഡൽഹി : രാജ്യം ഇപ്പോൾ വളരെ ബുദ്ധിമുട്ട് ഏറിയ ഒരു സമയത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി. അസഹിഷ്ണുതയും മനുഷ്യാവകാശ ലംഘനങ്ങളും രാജ്യത്ത് വ്യാപകമായി നടക്കുകയാണ്. പ്രണബ് മുഖർജി ഫൌണ്ടേഷൻ ഡൽഹിയിൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ​സു​ദൈ​വ കു​ടും​ബ​കം എന്ന സങ്കൽപ്പവും സഹിഷ്ണതയും നിറഞ്ഞു നിന്ന രാജ്യത്ത് ഇപ്പോൾ അസഹിഷ്ണതയുടെയും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളു​ടെ​യും വാ​ര്‍​ത്ത​ക​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. ജനാതിപത്യം എന്ന ആശയം ശക്തമാക്കണമെങ്കിൽ ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സു​ര​ക്ഷ​യും സ്വാ​ത​ന്ത്ര്യ​വും ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS