ഇന്ത്യയില്‍ പേടിയില്ലാതെ ജീവിക്കാന്‍ കഴിയുന്ന ഏകസംസ്ഥാനം കേരളമാണെന്ന് നടന്‍ പ്രകാശ് രാജ്

287

തിരുവനന്തപുരം: ഇന്ത്യയില്‍ പേടിയില്ലാതെ ജീവിക്കാന്‍ കഴിയുന്ന ഏകസംസ്ഥാനം കേരളമാണെന്ന് നടന്‍ പ്രകാശ് രാജ്. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുതി തയ്യാറാക്കിയ പ്രസംഗവുമായല്ല ഇവിടേക്ക് വന്നത്. കേരളത്തിലേക്ക് അങ്ങനെ വരേണ്ട കാര്യവുമില്ലെന്നും ആരെയും ഒന്നിനെയും ഭയക്കേണ്ടതില്ലെന്നും എന്തിനെ കുറിച്ചും ഇവിടെ സംസാരിക്കാമെന്നും പ്രകാശ് രാജ് പറയുകയുണ്ടായി. ഒരു കലാകാരന്‍ ഉയര്‍ന്നുവരുന്നത് അയാളുടെ സര്‍ഗ്ഗവൈഭവം കൊണ്ടുമാത്രമല്ല, സമൂഹത്തില്‍ നിന്ന് ലഭിക്കുന്ന സ്നേഹവും അംഗീകാരവും കൊണ്ടുകൂടിയാണ്. പ്രതിഷേധങ്ങളെ നിശബ്ദമാക്കുമ്ബോള്‍ കൂടുതല്‍ ശക്തമായ ശബ്ദങ്ങള്‍ ഉയര്‍ന്നുവരുമെന്നും കലാകാരനെന്ന നിലയില്‍ സ്വന്തം ശബ്ദം കേള്‍പ്പിക്കേണ്ടത് തന്റെ കടമയാണെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

NO COMMENTS