ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ്

28

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ പഠനത്തിന് സാമ്പത്തിക സഹായം നൽകുന്ന പോസ്റ്റ് മെട്രിക് സ്‌കോളർഷി പ്പിന് കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

പ്ലസ് വൺ മുതൽ ഉയർന്ന ക്ലാസ്സുകളിൽ പഠനം നടത്തുന്ന 40 ശതമാനത്തിൽ കുറയാതെ ഡിസെബിലിറ്റിയുള്ളതും 2.50 ലക്ഷം രൂപയിൽ കവിയാതെ കുടുംബവാർഷിക വരുമാനമുള്ളതുമായ വിദ്യാർത്ഥികൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി www.scholarships.gov.in മുഖേന ~ഓൺലൈനായി നവംബർ 30 വരെ അപേക്ഷിക്കാം.

മാനുവലായ അപേക്ഷകൾ പരിഗണിക്കില്ല. വിശദവിവരങ്ങൾക്ക്: www.scholarships.gov.in. വിദ്യാർത്ഥികൾ www.collegiateedu.kerala.gov.in ലെ മാർഗ്ഗനിർദ്ദേശങ്ങൾ വായിച്ചിരിക്കണം. ഫോൺ: 9446096580, 0471-2306580.

NO COMMENTS