പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് – എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മാ​ണി സി.​കാ​പ്പ​ന്‍ – ലീ​ഡ് 4,500 നു അടുത്ത്‌ .

134

കോ​ട്ട​യം: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മാ​ണി സി.​കാ​പ്പ​ൻ ലീ​ഡ് 4,500-ന് ​അ​ടു​ത്തെ​ത്തി. 4294 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​ണ് മാ​ണി സി. ​കാ​പ്പ​നു​ള്ള​ത്. പ​ര​ന്പ​രാ​ഗ​ത​മാ​യി യു​ഡി​എ​ഫി​നെ തു​ണ​ച്ചി​രു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വ​ന്‍ മു​ന്നേ​റ്റ​മാ​ണ് എ​ല്‍​ഡി​എ​ഫ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

വോ​ട്ടെ​ണ്ണി​യ ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ലും മാ​ണി സി.​കാ​പ്പ​ന്‍റെ കു​തി​പ്പാ​ണു ദൃ​ശ്യ​മാ​കു​ന്ന​ത്. ക​ട​നാ​ട്, രാ​മ​പു​രം, മേ​ലു​കാ​വ്, മൂ​ന്നി​ല​വ്, ഭ​ര​ണ​ങ്ങാ​നം, ത​ല​നാ​ട്, ത​ല​പ്പ​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കാ​പ്പ​ന്‍ മു​ന്നേ​റി. ക​ട​നാ​ട്ടും (870 വോ​ട്ട്) രാ​മ​പു​ര​ത്തും (751 വോ​ട്ട്) മേ​ലു​കാ​വി​ലും ഇ​ട​തു​മു​ന്ന​ണി ലീ​ഡ് നേ​ടി.

പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ളി​ല​ട​ക്കം വോ​ട്ടെ​ണ്ണ​ലി​ന്‍റെ ഇ​തു​വ​രെ​യു​ള്ള ഒ​രു ഘ​ട്ട​ത്തി​ല്‍ പോ​ലും ജോ​സ് ടോ​മി​നു മു​ന്നി​ലെ​ത്താ​നാ​യി​ട്ടി​ല്ല. പാ​ലാ കാ​ര്‍​മ​ല്‍ പ​ബ്ലി​ക് സ്കൂ​ളി​ലാ​ണ് വോ​ട്ടെ​ണ്ണു​ന്ന​ത്. രാ​വി​ലെ എ​ട്ട് മ​ണി മു​ത​ലാ​ണ് വോ​ട്ടെ​ണ്ണ​ല്‍ തു​ട​ങ്ങി​യ​ത്. പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ളും സ​ര്‍​വീ​സ് വോ​ട്ടു​ക​ളു​മാ​ണ് ആ​ദ്യം എ​ണ്ണി​യ​ത്. 15 പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ളും 14 സ​ര്‍​വീ​സ് വോ​ട്ടു​ക​ളു​മാ​ണു​ള്ള​ത്.

NO COMMENTS