യൂറോ കപ്പ്‌ : പോർച്ചുഗൽ ക്വാർട്ടറിൽ

241

പാരിസ് ∙ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രണ്ടു തകർപ്പൻ ഗോളുകളുടെ ബലത്തില്‍ ഹംഗറിയെ 3–3 നു
സമനിലയിൽ പിടിച്ച പോർച്ചുഗൽ ക്വാർട്ടറിൽ കടന്നു. ഹംഗറിയാണ് ഗ്രൂപ്പ് ചാംപ്യൻമാർ.സോൾട്ടൻ ഗെരയുടെ ഗോളിൽ മുന്നിലെത്തിയ ഹംഗറിയെ ആദ്യ പകുതിയിൽ തന്നെ നാനിയുടെ ഗോളിൽ പോർച്ചുഗൽ ഒപ്പം പിടിച്ചു. ബലാസ് സുദ്സാകിന്റെ ഗോളുകൾ ഹംഗറിക്കു വീണ്ടും ലീഡ് നേടിയെങ്കിലും രണ്ടു തവണയും റൊണാൾഡോ സ്കോർ ചെയ്തു ടീമിനെ രക്ഷിച്ചു. പിൻകാലു കൊണ്ടാണ് റൊണാൾഡോ തന്റെ അതിമനോഹരമായ ആദ്യ ഗോൾ നേടിയത്. രണ്ടാം ഗോൾ ചാട്ടുളി വേഗത്തിലുള്ള ഹെഡർ.