കൊച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു

155

കൊച്ചി: കൊച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു. എറണാകുളം എആർ ക്യാമ്പിലെ അസി. കമാൻഡന്‍റ് സാബു മാത്യു ആണ് മരിച്ചത് . കയ്യിലുണ്ടായിരുന്ന പിസ്റ്റളിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റതാണെന്ന് സംശയം . രാത്രി ജോലി കഴിഞ്ഞ് വാഹനത്തിൽ മടങ്ങുമ്പോഴാണ് സംഭവം . നെഞ്ചിലാണ് വെടിയേറ്റത്. എറണാകുളം ഇരുമ്പനം സ്വദേശിയാണ് .