ക​സ്റ്റ​ഡി​യി​ലെ​ടുക്കാ​നെ​ത്തി​യ പോലീ​സി​നെ ആ​ക്ര​മി​ച്ച യു​വാ​ക്ക​ളെ പോലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

21

കൊച്ചി: ക​സ്റ്റ​ഡി​യി​ലെ​ടുക്കാ​നെ​ത്തി​യ പോലീ​സി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ സ​ഹോ​ദ​ര​ങ്ങളായ യു​വാ​ക്ക​ളെ ചോ​റ്റാ​നി​ക്ക​ര പോലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വാ​ങ്കു​ളം കു​റ്റേ​ഴ​ത്ത് നി​ജോ ജോ​ര്‍​ജ് (30) സ​ഹോ​ദ​ര​ന്‍ ജോ​ജി ജോ​ര്‍​ജ്(28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ചോറ്റാനിക്കര വെ​ണ്ണി​ക്കു​ള​ത്ത് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഏ​ഴ​ര​യോ​ടെ മദ്യ ല​ഹ​രി​യി​ലാ​യി​രു​ന്ന ര​ണ്ട് യു​വാ​ക്ക​ള്‍ നാ​ട്ടു​കാ​രു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കു​ന്നതാ​യി അ​റി​ഞ്ഞാ​ണ് ചോ​റ്റാ​നി​ക്ക​ര പോലീ​സ് എ​ത്തി​യ​ത്.

എ​ന്നാ​ല്‍ പോ​ലീ​സി​നെ ക​ണ്ട​തോ​ടെ ഇ​വ​ര്‍ അ​വ​രോ​ടു ക​യ​ര്‍​ക്കു​ക​യും, ചീ​ത്ത വി​ളി​ക്കു​ക​യും ചെ​യ്തു. ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നി​ല്‍ കൊ​ണ്ടുവ​ന്ന​പ്പോ​ള്‍ സി.ഐ ഉ​ള്‍​പ്പെ​ടെ​യു​ള്ള പോലീ​സു​കാ​രെ യു​വാ​ക്ക​ള്‍ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

NO COMMENTS