മമ്മൂട്ടി ചിത്രം മാമാങ്കത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തു.

228

മമ്മൂട്ടി ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിനെതിരെ സോഷ്യല്‍ മീഡിയ യിലൂടെ വ്യാജ പ്രചരണം നടത്തിയ ഏഴ് പേര്‍ ക്കെതിരെ പൊലീസ് കേസെടുത്തു. മാമാങ്കം മോശം സിനിമയാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച്‌ പ്രചരണം നടത്തി യെന്നാരോപിച്ചതിനും സിനിമയെ തകര്‍ക്കാന്‍ ഗൂഢാലോചന അടക്കം നടന്നെന്ന പരാതിയിലുമാണ് കേസ്.പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് പ്രകാരം റൂറല്‍ എസ്പി കേസെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

സിനിമയുടെ തിരക്കഥാകൃത്തായിരുന്ന വിതുര സ്വദേശി സജീവ് പിള്ള, നിരഞ്ജന്‍ വര്‍മ്മ, അനന്തു കൃഷ്ണന്‍, കുക്കു അരുണ്‍, ജഗന്നാഥന്‍, സിബിഎസ് പണിക്കര്‍, ആന്റണി എന്നിവര്‍ക്കെതിരെയും ‘ഈഥന്‍ ഹണ്ട്’ എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയുമാണ് വിതുര പൊലീസ് കേസെ ടുത്തത്. ചിത്രം നിര്‍മിക്കുന്ന കാവ്യ ഫിലിം കമ്ബനി ഡിഐജി സഞ്ജയ് കുമാര്‍ ഗരുഡിന് നല്‍കിയ പരാതിയിലാണ് നടപടി.

എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം നിര്‍മ്മിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്. ഉണ്ണി മുകുന്ദന്‍, കനിഹ, അനുസിത്താര, സിദ്ദിഖ്, തരുണ്‍ അറോറ, പ്രാചി തെഹ്ലാന്‍ എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരി ക്കുന്നത്.

NO COMMENTS