ദളിത് യുവാവിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പൊലീസ് പിടിയില്‍

193

തിരുവനന്തപുരം: പോത്തന്‍കോട് ദളിത് യുവാവിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പൊലീസ് പിടിയില്‍. മാങ്ങാട്ടുകോണം സ്വദേശികളായ സാബു, സച്ചു, ശരത്, ഉണ്ണി എന്നിവരെയാണ് പോത്തന്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്.സംഘ‍ം ചേര്‍ന്നുള്ള ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോത്തന്‍കോട് മണ്ണറത്തൊടി സ്വദേശി വിനയബോസ് ഇന്നലെയാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 12 മണിക്കാണ് പുല്ലാന്നിവിള ഭാഗത്തു നിന്ന് മാങ്ങാട്ടുകോണത്തേക്ക് നടന്നു വരികയായിരുന്ന വിനയബോസിനെ നാലംഗ സംഘം തലയ്ക്കടിച്ച്‌ ആക്രമിച്ചത്.

ആക്രമണ ശേഷം കന്യാകുമാരിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

NO COMMENTS