ബിജെപി ഓഫീസ് ആക്രമിച്ച കേസില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

247

തിരുവനന്തപുരം: ബിജെപി ഓഫീസ് ആക്രമിച്ച കേസില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. അക്രമം നടക്കുമ്പോള്‍ ഇടപെടാതിരുന്നതിനാലാണ് നടപടി. മര്‍ദനമേറ്റ സിവില്‍ പൊലീസ് ഓഫീസര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്ന് ദിവസത്തേക്ക് പ്രദേശത്ത് പ്രകടനം നിരോധിക്കാന്‍ കലക്ടറോട് ആവശ്യപ്പെടാനും പൊലീസ് തീരുമാനിച്ചു. ഇന്നു പുലര്‍ച്ചെയാണ് തിരുവനന്തപുരത്ത് സിപിഎം-ബിജെപി സംഘര്‍ഷമുണ്ടായത്. രാത്രി ഒരു സംഘമാളുകള്‍ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിക്കുകയായിരുന്നു.
സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉപയോഗിക്കുന്ന കാര്‍ ഉള്‍പ്പെടെ ആറുവാഹനങ്ങള്‍ക്ക് കേടുവരുത്തി. ഇതിന്റ സി.സി ടി വി ദൃശ്യങ്ങള്‍ ബി.ജെ.പി പുറത്തുവിട്ടു. കോടിയേരി ബാലകൃഷ്ണന്റ മരുതംകുഴിയിലെ വീടിന് നേരെയും അക്രമമുണ്ടായി.