കേരളത്തിന്‍റെ റേഷന്‍വിഹിതം പുനഃസ്ഥാപിക്കാമെന്ന് പ്രധാനമന്ത്രി

184

ദില്ലി: കേന്ദ്ര ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കിയപ്പോള്‍ സംസ്ഥാനത്തിന് വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുന:സ്ഥാപിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയത്. കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്നും മുഖ്യമന്ത്രി, പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. 2013ല്‍ കേന്ദ്ര ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കിയപ്പോള്‍ ഭക്ഷ്യ കമ്മി സംസ്ഥാനമെന്ന പരിഗണന കേരളത്തിന് നഷ്ടമായി. കേന്ദ്രപൂളില്‍ നിന്നുള്ള ഭക്ഷ്യ വിഹിതം 46 ശതമാനം പേര്‍ക്ക് മാത്രമായി ചുരുക്കുകയും റേഷന്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി നരേന്ദ്ര മോദിയെ കണ്ടത്. അര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ചയില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ഗ്യരവമായി പരിഗണിക്കുമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കി. 16 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം തുടര്‍ന്നും അനുവദിക്കുക, 2000 മെട്രിക് ടണ്‍ പഞ്ചസാര കൂടുതല്‍ അനുവദിക്കുക, നെല്ല് സംഭരണത്തിന് കേന്ദ്രം നല്‍കാനുള്ള 277 കോടി രൂപയുടെ കുടിശിക ഉടന്‍ നല്‍കുക.

NO COMMENTS

LEAVE A REPLY