പ്ലസ് വണ്‍ പ്രവേശനം : ആദ്യ അലോട്ട്മെന്റില്‍ 2,37,920 വിദ്യാര്‍ഥികള്‍ ഇടംനേടി

274

ഹരിപ്പാട്: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റില്‍ 2,37,920 വിദ്യാര്‍ഥികള്‍ ഇടംനേടി. ആദ്യ അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് വരെയാണ്. ഒന്നാം ഓപ്ഷന്‍തന്നെ കിട്ടിയവര്‍ ഫീസ് അടച്ച്‌ പ്രവേശനം നേടണം. അല്ലാത്തവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ മാത്രം ഫീസ് അടച്ച്‌ സ്ഥിര അഡ്മിഷന്‍ എടുക്കാം. അല്ലെങ്കില്‍ ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കി താത്കാലികമായി ചേരണം. പ്ലസ് വണ്‍ പ്രവേശനം: ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ റദ്ദാക്കാന്‍ സ്കൂളില്‍ അപേക്ഷ നല്‍കണം. ഇതിലൂടെ രണ്ടാം അലോട്ട്മെന്റില്‍ മെച്ചപ്പെട്ട ഓപ്ഷന്‍ ലഭിച്ചേക്കാം. അതുണ്ടായാല്‍ പുതിയ സ്കൂളും വിഷയവും കിട്ടും. അല്ലെങ്കില്‍ ഫീസടച്ച്‌ ഇതേ സ്കൂളില്‍ സ്ഥിരമായി പ്രവേശനം നേടണം.
അലോട്ട്മെന്റ് ലഭിച്ചവര്‍ സ്കൂളില്‍ ചേര്‍ന്നില്ലെങ്കില്‍ അവസരം നഷ്ടമാകും. ആദ്യ അലോട്ട്മെന്റില്‍ ഉള്‍പ്പെടാത്തവര്‍ തുടര്‍ന്നുള്ള അലോട്ട്മെന്റുകള്‍ക്കായി കാത്തിരിക്കണം. രണ്ടാം അലോട്ട്മെന്റ് 26-നാണ്. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ 28 വരെ സമയം

അലോട്ട്മെന്റ് ലഭിച്ചവര്‍ ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ വെബ് സൈറ്റില്‍നിന്ന് രണ്ട് പേജുള്ള അലോട്ട്മെന്റ് ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്യണം. ഒരുപേപ്പറിന്റെ രണ്ടുപുറത്തായാണ് പ്രിന്റ് എടുക്കേണ്ടത്. ആദ്യപുറത്ത് പ്രവേശന സമയത്ത് ഹാജരാക്കുന്ന രേഖകള്‍ ഏതെല്ലാമെന്നും തിരഞ്ഞെടുക്കുന്ന രണ്ടാം ഭാഷയും എഴുതണം. യോഗ്യതാപരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റെ കംപ്യൂട്ടര്‍ പ്രിന്റ് ഹാജരാക്കിയാല്‍ മതി. ഒറിജിനല്‍ ഹാജരാക്കാന്‍ ജൂണ്‍ 28 വരെ സമയം അനുവദിക്കും. ടി.സി., സ്വഭാവ സര്‍ട്ടിഫിക്കറ്റ്, അപേക്ഷയില്‍ അവകാശപ്പെട്ട ബോണസ് പോയിന്റുകള്‍, ടൈബ്രേക്കര്‍ പോയിന്റ് എന്നിവയ്ക്കുള്ള രേഖകളെല്ലാം പ്രവേശന സമയത്ത് വേണം. പി.ടി.എ. ഫണ്ട് 500 മാത്രം ഓരോ കോഴ്സുകളിലും ചേരുന്നവര്‍ അടയ്ക്കേണ്ട ഫീസ് അലോട്ട്മെന്റ് ലെറ്ററിലുണ്ടാകും. ഇതുമാത്രം അടച്ചാല്‍ മതി. സ്കൂള്‍ അധികൃതരോ പി.ടി.എ.യോ കൂടുതല്‍ പണം ആവശ്യപ്പെട്ടാല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ക്ക് പരാതി നല്‍കാം.

സയന്‍സ് വിഷയങ്ങള്‍ക്കുളള ഫീസ് 480 രൂപയാണ്. മറ്റ് വിഭാഗങ്ങള്‍ക്ക് 430 രൂപയും. ലാബ് സൗകര്യം വേണ്ട വിഷയങ്ങള്‍ക്ക് 30 രൂപ അധികം അടയ്ക്കണം. അംഗത്വഫീസ് ഉള്‍പ്പെടെ പി.ടി.എ.യ്ക്ക് നല്‍കേണ്ടത് 500 രൂപമാത്രം ജാതി-വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം എസ്.സി., എസ്.ടി., ഒ.ഇ.സി. വിദ്യാര്‍ഥികള്‍ ജാതി-വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ പ്രവേശന സമയത്ത് ഹാജരാക്കണം. ഒ.ബി.എച്ച്‌. വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ റവന്യൂവകുപ്പ് നല്‍കുന്ന ജാതി-വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ മാത്രമേ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുകയുള്ളു. എസ്.എസ്.എല്‍.സി. ബുക്കില്‍ താലൂക്ക്, തദ്ദേശ സ്വയംഭരണസ്ഥാപനം എന്നിവയുണ്ടെങ്കല്‍ പ്രത്യേക സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. അല്ലെങ്കില്‍ ഇത് തെളിയിക്കാന്‍ സര്‍ട്ടിഫിക്കറ്റ് വേണം. താമസിക്കുന്ന താലൂക്കിലേയും തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെയും സ്കൂളില്‍ പ്രവേശത്തിനുള്ള ബോണസ് പോയിന്റ് ആവശ്യപ്പെടുന്നവര്‍ക്ക് മാത്രമാണ് ഇത് ബാധകമാകുന്നത്. മറ്റ് സംവരണ ആനുകൂല്യങ്ങള്‍ അവകാശപ്പെടുന്നവരുടെ എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ അവ ഉള്‍പ്പെടുന്നുണ്ടെങ്കില്‍ പ്രത്യേകം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല.

NO COMMENTS