പ്ലാസ്റ്റിക്ക് നിരോധനം: ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

92

കാസറകോട് : ജനുവരി ഒന്നു മുതല്‍ മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിക്കുന്നതി ന്റെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ വ്യാപാരി വ്യവ സായി അംഗങ്ങള്‍ ക്കായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്ലാസ്റ്റിക് മാലിന്യം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍, നിരോധിക്കുന്ന ഉല്പന്നങ്ങള്‍, നിരോധിത ഉല്പന്നങ്ങള്‍ ഉപയോഗിച്ചാലുണ്ടാകുന്ന നിയമ നടപടികള്‍, ബദല്‍ ഉല്പന്നങ്ങള്‍ എന്നീ മേഖലകളെ അടിസ്ഥാനമാക്കിയാണ് ക്ലാസ് നടത്തിയത്്. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീല്‍ അധ്യക്ഷനായി.

ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന്‍ ക്ലാസെടുത്തു. വൈസ് പ്രസിഡണ്ട് അഡ്വ: ഷെമീറ ഫൈസല്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹമീദ് ബെള്ളൂര്‍, മെമ്പര്‍മാരായ അബുള്ളകുഞ്ഞി, എസ് എച്ച് ഹമീദ്, അസി.സെക്രട്ടറി സുധാകരന്‍ നായര്‍ ,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഷറഫ്, എന്നിവര്‍ പങ്കെടുത്തു.

NO COMMENTS