സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ല്‍ ചെ​റു​വി​മാ​നം ത​ക​ര്‍​ന്ന്‍ മൂ​ന്നു പേ​ര്‍ മ​രി​ച്ചു

143

സൂ​റി​ച്ച്‌: സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ല്‍ ചെ​റു​വി​മാ​നം ത​ക​ര്‍​ന്ന്‍ മൂ​ന്നു പേ​ര്‍ മ​രി​ച്ചു. ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു. സ്വി​സ് എ​യ​റോ ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ഒ​രാ​ഴ്ച ക്യാമ്ബി​ല്‍ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​ക​ളാ​ണ് അ​പ​ക​ട​പ്പെ​ട്ട​ത്. ഇ​റ്റാ​ലി​യ​ന്‍ അ​തി​ര്‍​ത്തി​ക്ക് സ​മീ​പ​മു​ള്ള ക​ന്‍റോണ്‍ ഓ​ഫ് ഗ്രൗ​ബ​ന്‍​ഡെ​നി​ല്‍ വ​ച്ചാ​ണ് സം​ഭ​വം. 14 വ​യ​സു​കാ​രാ​യ ര​ണ്ടു ആ​ണ്‍​കു​ട്ടി​ക​ളും പൈ​ല​റ്റു​മാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ 17 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.