കോവിഡിനെ നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത കാണിക്കണം – പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.

69

തിരുവനന്തപുരം: കോവിഡിനെ നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കുറേക്കൂടി ജാഗ്രത കാണിക്കണമെന്നും പ്രവാസികളെ കൈവിട്ട പോലെയാണ് സര്‍ക്കാരിന്‍റെ ഇപ്പോഴത്തെ പെരുമാറ്റമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി എം.പി..

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തമ്മിലുള്ള ആശയവിനിമയത്തിലെ അപാകതയാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹവ്യാപനം ഉണ്ടാകുമെന്ന ആശങ്ക യാഥാര്‍ത്ഥ്യമാണ്. കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ ക്വാറന്‍റീന്‍ ഒരുക്കാനുള്ള സൗകര്യമുണ്ട്. പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും മറ്റും ആവശ്യമായ ഫണ്ട് സര്‍ക്കാര്‍ കൊടുക്കണം.

സൗകര്യങ്ങളൊരുക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങളേയും എം.എല്‍.എമാരടക്കമുള്ള ജനപ്രതിനിധികളേയും പങ്കാളികളാക്കണം.

NO COMMENTS