പി ജെ ജോസഫിനെ പരിഗണിച്ചില്ല ; കെ എം മാണി

141

കോട്ടയം: കേരള കോണ്‍ഗ്രസ‌് എമ്മിന്റെ ഏകസീറ്റിലേക്ക‌് പാര്‍ടി വര്‍ക്കിങ‌് ചെയര്‍മാന്‍ പി ജെ ജോസഫിനെ പരിഗണിക്കാതെ കെ എം മാണിയുടെ കടുംവെട്ട‌്. മുന്‍ എംഎല്‍എ തോമസ‌് ചാഴികാടനാണ‌് കോട്ടയത്തെ മാണി ഗ്രൂപ്പ‌് സ്ഥാനാര്‍ഥി. തിങ്കളാഴ‌്ച രാത്രി ഒമ്ബതോടെ മീഡിയ കോര്‍ഡിനേറ്റര്‍ വഴി വാര്‍ത്താക്കുറിപ്പിറക്കിയാണ‌് ഈ സുപ്രധാന തീരുമാനം മാണി പ്രഖ്യാപിച്ചത‌്.ഒഴിവാക്കിയ കാര്യം ജോസഫിനെയും മാണി അറിയിച്ചു. ഇതേ തുടര്‍ന്ന‌് തൊടുപുഴയിലെ വീട്ടില്‍ ജോസഫ‌് അടിയന്തിരയോഗം ചേര്‍ന്നു. മുന്‍മന്ത്രിമാരായ മോന്‍സ‌് ജോസഫും ടി യു കുരുവിളയും പങ്കെടുത്തു.

ഞായറാഴ‌്ച ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ടി, സ‌്റ്റിയറിങ‌് കമ്മിറ്റി യോഗങ്ങള്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ കെ എം മാണിയെ ചുമലപ്പെടുത്തിയാണ‌് പരിഞ്ഞത‌്. സ‌്റ്റിയറിങ്ങ‌് കമ്മിറ്റിയില്‍ അഡ്വ. ജോസ‌് ടോം മുന്നോട്ടുവച്ച നിര്‍ദേശം തുറുപ്പുചീട്ടാക്കിയാണ‌് മാണി ജോസഫിനെ 24 മണിക്കൂറിനുള്ളില്‍ കശക്കിയെറിഞ്ഞത‌്. ആ നിര്‍ദേശം ഇതായിരുന്നു:

‘ചെയര്‍മാന്‍ തീരുമാനിച്ചോ. പക്ഷെ, കോട്ടയം ലോക‌്സഭാ മണ്ഡലത്തിലെ ഞങ്ങളെപ്പോലുള്ള പ്രവര്‍ത്തകരുടെ അഭിപ്രായവും ആരായണം.”

അതിനെന്താ ആകാമല്ലോ– മാണിയുടെ മറുപടിയും വന്നു.

തീരുമാന പ്രകാരം കോട്ടയം ജില്ലാ പ്രസിഡന്റ‌്, ഏഴ‌് അസംബ്ലി മണ്ഡലം പ്രസിഡന്റുമാര്‍, പഞ്ചായത്ത‌് തല ഭാരവാഹികള്‍, വിവിധ ജനപ്രതിനിധികള്‍ ഇവരെല്ലാം തിങ്കളാഴ‌്ച രാവിലെമുതല്‍ മാണിയുടെ വീട്ടിലേക്ക‌് എത്തി. കേരള കോണ്‍ഗ്രസ‌് എമ്മിന‌് പരമ്ബരാഗതമായുള്ള കോട്ടയം ജോസഫിന‌് നല്‍കാനാകില്ലെന്ന‌് ജില്ലാ പ്രസിഡന്റ‌് സണ്ണി തെക്കേടം തന്നെ ആദ്യം എഴുതിനല്‍കി. തൊട്ടുപിന്നാലെ ഏഴില്‍ ആറ‌് അസംബ്ലിമണ്ഡലം പ്രസിഡന്റുമാരും ഇക്കാര്യം ആവര്‍ത്തിച്ചു.

അതിനിടെ, മല്‍സരിക്കില്ലെന്ന പിടിവാശിയില്‍ ഉമ്മന്‍ ചാണ്ടി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഉറച്ചുനിന്നതോടെ കേരളത്തിലെ കോണ്‍ഗ്രസ‌് സ്ഥാനാര്‍ഥി പട്ടികയും അനിശ‌്ചിതത്വത്തിലായി. ഉമ്മന്‍ ചാണ്ടിക്ക‌് പുറമെ മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍, കെ സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളാണ‌് ഇക്കുറി ലോക‌്സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ വിമുഖത പ്രകടിപ്പിക്കുന്നത‌്. മത്സരിക്കാനില്ലെന്ന നിലപാടില്‍ മുതിര്‍ന്ന നേതാക്കള്‍ ഉറച്ചുനിന്നതോടെ തിങ്കളാഴ‌്ച ഡല്‍ഹിയില്‍ ചേര്‍ന്ന സ‌്ക്രീനിങ‌് കമ്മിറ്റി യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു.

NO COMMENTS