വികസനപദ്ധതികളെ എതിര്‍ക്കുന്നത് വികസനവിരോധികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

160

തിരുവനന്തപുരം: വികസനപദ്ധതികളെ എതിര്‍ക്കുന്നത് വികസനവിരോധികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇങ്ങനെ ഉള്ളവരെ വികസനത്തിന് തുരങ്കം വയ്ക്കുന്നവരായി കാണുന്ന നയം സ്വീകരിക്കുമെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരത്ത് ടെക്നോസിറ്റിയില്‍ സോഫ്റ്റ്വെയര്‍ കമ്ബനിയായ സണ്‍ടെക്കിന്റെ പുതിയ മന്ദിരത്തിന് തറക്കല്ലിടുകയായിരുന്നു അദ്ദേഹം.
ചെറിയകാര്യങ്ങള്‍ പറഞ്ഞ് വലിയ വികസനപദ്ധതികളെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവരെ ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.