ലാവ്ലിന്‍ കേസില്‍ തന്നെ രാഷ്ട്രീയമായി വേട്ടയാടുകയായിരുന്നുവെന്ന് മുഖ്യമന്ത്രി

159

തിരുവനന്തപുരം: ലാവ്ലിന്‍ കേസില്‍ തന്നെ രാഷ്ട്രീയമായി വേട്ടയാടുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലാവ്ലിന്‍ കേസില്‍ കോടതിവിധിക്കു ശേഷം ആദ്യമായി കണ്ണൂരിലെത്തിയ മുഖ്യമന്ത്രി, തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിലെ ചടങ്ങിലാണു വീണ്ടും കേസിനെക്കുറിച്ചു പരാമര്‍ശിച്ചത്. മലബാര്‍ കാന്‍സര്‍ സെന്ററുമായി ബന്ധപ്പെട്ട് ഒട്ടേറെ അപവാദപ്രചാരണങ്ങള്‍ നടന്നു. പക്ഷേ നാടും നിയമവൃത്തങ്ങളും അതു സ്വീകരിച്ചില്ല. തന്നെ പ്രതിയാക്കാന്‍ പോലും ശ്രമം നടന്നു. തന്നെ രാഷ്ട്രീയമായി വേട്ടയാടാനായിരുന്നു ശ്രമം എന്നു കോടതി പോലും പറഞ്ഞുവെന്നും പിണറായി ചൂണ്ടിക്കാട്ടി.