സംസ്ഥാനത്തു സൈബര്‍ ക്രൈംബ്രാഞ്ച് രൂപീകരിക്കും : പിണറായി വിജയന്‍

203

തിരുവനന്തപുരം• സംസ്ഥാനത്തു സൈബര്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സൈബര്‍ ക്രൈംബ്രാഞ്ച് രൂപീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് സേനയില്‍ വനിതകളുടെ പ്രാതിനിധ്യം പത്തു ശതമാനമായി ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.സിബിസിഐഡി, എസ്ബിസിഐഡി വിഭാഗങ്ങള്‍ പോലെയാകും സൈബര്‍ ക്രൈംബ്രാഞ്ചും പ്രവര്‍ത്തിക്കുക. ഐടിയുമായി ബന്ധപ്പെട്ട അന്വേഷണമാകും സേന നടത്തുക. പ്രൊഫഷണല്‍ സ്വാതന്ത്ര്യം നല്‍കിയതോടുകൂടി പൊലീസ് കൂടുതല്‍ കാര്യക്ഷമമായി കഴിഞ്ഞെന്നും എടിഎം കേസ്, ജിഷാ വധം, ഏറ്റുമാനൂര്‍ കൊലക്കേസ് എന്നിവ തെളിയിക്കാന്‍ കഴിഞ്ഞത് ഇതിന് ഉദാഹരണങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ജയിലുകളുടെ പരിഷ്കരണം സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും.അര്‍ഹതയുണ്ടായിട്ടും വേണ്ടത്ര പരിഗണന ലഭിക്കാത്ത ക്യാംപ് ഫോളോവേഴ്സ്, ബ്യൂഗിളേഴ്സ്, ഡ്രമ്മേഴ്സ് എന്നിവര്‍ക്കു വേണ്ടി പ്രത്യേക ക്ഷേമനടപടികളും സ്പെഷല്‍ റൂളുകളും രൂപീകരിക്കും. ജനങ്ങളുമായി നിരന്തരമായി ബന്ധപ്പെടാനും വിവരങ്ങള്‍ ശേഖരിക്കാനും പൊലീസ് സ്റ്റേഷനുകളില്‍ പബ്ലിക് റിലേഷന്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. അന്വേഷണത്തിനിടയില്‍ ഒരാളും കസ്റ്റഡിയില്‍ മരിക്കാന്‍ പാടില്ല. അങ്ങനെയുണ്ടായാല്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY