കണ്ണൂരില്‍ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി

182

കണ്ണൂര്‍• ടൗണ്‍ സ്ക്വയറില്‍ കോര്‍പറേഷന്‍ വികസന പദ്ധതി ഉദ്ഘാടന ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനു വീണ്ടും കരിങ്കൊടി. കെഎസ്യു ഇരിക്കൂര്‍ ബ്ലോക്ക് പ്രസിഡന്റ് സി.ടി.അഭിജിത്ത് ആണു മുദ്രാവാക്യം വിളികളോടെ കരിങ്കൊടി കാണിച്ചത്. ഇന്നലെ രാത്രി ഇതേ സ്ഥലത്ത്, കണ്ണൂര്‍ ദസറ ഉദ്ഘാടന ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നബീല്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചിരുന്നു.അതേസമയം, നഗരത്തില്‍ കാപ്പിറ്റോള്‍ മാളിനു സമീപം മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ കാത്തുനിന്ന യുവമോര്‍ച്ച പ്രവര്‍ത്തകരെ, മുഖ്യമന്ത്രി എത്തുന്നതിനു മുന്‍പു പൊലീസ് നീക്കം ചെയ്തു. വണ്‍വെയില്‍ അല്‍പ നേരം വാഹനങ്ങള്‍ തടഞ്ഞ്, എതിര്‍വശത്തു കൂടി മുഖ്യമന്ത്രിയുടെ വാഹനം കടത്തിവിടുകയും ചെയ്തു.മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച അഭിജിത്തിനെ സിപിഎം പ്രവര്‍ത്തകര്‍ പൊലീസ് വാഹനത്തിനുള്ളില്‍ മര്‍ദിച്ചു. മര്‍ദനത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്നു പൊലീസ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഭിജിത്തിനെ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ സന്ദര്‍ശിച്ചു.പൊലീസ് അറസ്റ്റ് ചെയ്ത യുവമോര്‍ച്ച പ്രവര്‍ത്തകരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടു ബിജെപിയുടെ നേതൃത്വത്തില്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നു.

NO COMMENTS

LEAVE A REPLY