ശബരിമല വിഷയത്തിൽ അമിത് ഷാ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ തെറ്റിധാരണകള്‍ പരത്തുന്നതാണെന്ന് മുഖ്യമന്ത്രി

203

തിരുവനന്തപുരം : ശബരിമല വിഷയത്തിൽ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി. ശബരിമല തീര്‍ത്ഥാടനം സംബന്ധിച്ച്‌ അമിത് ഷാ തന്റെ ട്വിറ്ററിലൂടെ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ തെറ്റിധാരണകള്‍ പരത്തുന്നതാണെന്ന് പിണറായി വിജയന്‍ ഫേസ്ബുക്കിലും ട്വിറ്ററിലും കുറിച്ചു. തീ‌ത്ഥാടകർക്ക് ഒരു വിഷമവും ഇല്ലാതെ അവിടെ എത്താം. തീര്‍ത്ഥാടനം അവിടെ കുഴപ്പങ്ങളില്ലാതെ നടക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളും അടക്കമുള്ള തീ‌ര്‍ത്ഥാടകര്‍ക്ക് അവിടെ ബുദ്ധിമുട്ട് ഉണ്ടാകുന്നില്ല. ഭക്തര്‍ക്കല്ല മറിച്ച്‌ ശബരിമല കേന്ദ്രീകരിച്ച്‌ പ്രശ്നങ്ങള്‍ ഉണ്ടാക്കാനെത്തുന്ന സംഘപരിവാറുകാര്‍ക്കാണ് ബുദ്ധിമുട്ടെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

NO COMMENTS