ആർഎസ്എസ് സന്നിധാനത്ത് രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി പ്രശ്നങ്ങളുണ്ടാക്കുകയാണെന്ന് മുഖ്യമന്ത്രി

161

തിരുവനന്തപുരം : ആർഎസ്എസ് ഭക്തിയുടെ മറവിൽ സന്നിധാനത്ത് രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി പ്രശ്നങ്ങളുണ്ടാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമ പ്രവർത്തകർക്ക് നേരെയും അതിക്രമങ്ങൾ ഉണ്ടായി. ഭക്തർക്ക് എല്ലാവിധ ജനാധിപത്യ അവകാശങ്ങളും നിഷേധിക്കപ്പെട്ടപ്പോഴാണ് പോലീസ് ഇടപെടൽ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷേത്ര ദർശനത്തിനെത്തിയ 50 കഴിഞ്ഞ സ്ത്രീകളെ പോലും ആക്രമിച്ചു. ഇതോടെയാണ് പോലീസ് ഇടപെട്ട് ഇവർക്ക് ദർശനം അനുവദിച്ചത്.ആചാര സംരക്ഷണം പറയുന്നവര്‍ തന്നെ പതിനെട്ടാം പടിയിലെ ആചാരം ലംഘിച്ചത് എല്ലാവരും കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയെ ഭക്തിയോടെയാണ് വിശ്വാസികള്‍ സമീപിക്കുന്നത്. എന്നാല്‍ ആ ശബരിമലയെ രാഷ്ട്രീയ ലക്ഷ്യത്തോടെ കാണുകയാണ് സംഘപരിവാറെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ഹരിവരാസനം പാടി നടച്ചശേഷവും സന്നിധാനത്ത് സംഘപരിവാർ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പോലീസ് അവസാനം വരെ സംയമനം പാലിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS