തന്ത്രി കുടുംബം ചര്‍ച്ചയ്ക്ക് വരാതിരിരുന്നത് ബിജെപിയുടെ ഇടപെടല്‍ മൂലമാണെന്ന് മുഖ്യമന്ത്രി

149

കോഴിക്കോട് : ശബരിമലയില്‍ നട തുറക്കുന്നതിന് മുമ്പ് തന്ത്രി കുടുംബം ചര്‍ച്ചയ്ക്ക് വിളിച്ചിട്ട് വരാതിരിരുന്നത് ബിജെപിയുടെ ഇടപെടല്‍ മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുവമോര്‍ച്ച യോഗത്തിനിടെ പി.എസ്.ശ്രീധരന്‍പിള്ള നടത്തിയ പ്രസംഗത്തോടെ ആ ഗൂഢാലോചന തെളിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
ആരാധനാലയങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തന്ത്രിമാര്‍ക്കുള്ള അംഗീകാരത്തില്‍ എതിര്‍പ്പില്ല. എന്നാല്‍ അവരുടെ നിലപാടുകള്‍ ആരാധനാലയങ്ങളുടെ താത്പര്യം സംരക്ഷിയ്ക്കുന്നതായിരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ശബരിമലയില്‍ ആര്‍എസ്എസ് നുണ പറയുകയും പ്രചരിപ്പിക്കുകയുമായിരുന്നു. സംഘപരിവാര്‍ ശബരിമലയെ സംഘര്‍ഷഭൂമിയാക്കാന്‍ ശ്രമിയ്ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു

NO COMMENTS