നെയ്യാറ്റിന്‍കര സംഭവം ; ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് മുഖ്യമന്ത്രി

181

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി തള്ളിയിട്ടതിനെത്തുടര്‍ന്ന് യുവാവ് കാറിടിച്ച് മരിച്ച സംഭവം ഗൗരവതരമായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം എസ് പി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോപണവിധേയനായ ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിങ്കാളാഴ്ച രാത്രി പതിനൊന്നോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഡിവൈഎസ്പിയുടെ വാഹനത്തിനു പുറകെ പാര്‍ക്ക് ചെയ്ത വണ്ടി മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മരണത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ ഡിവൈഎസ്പി സനലിനെ റോഡിലേയ്ക്ക് തള്ളുകയായിരുന്നു, തുടര്‍ന്ന് റോഡില്‍ കൂടി പോയ മറ്റൊരു വാഹനം സനലിനെ ഇടിച്ചു.

സംഭവത്തിനുശേഷം ഹരികുമാര്‍ ഒളില്‍ പോയി. നെയ്യാറ്റിന്‍കര എസ്‌ഐയും സംഘവും എത്തി സനലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് നെയ്യാറ്റിന്‍കരയില്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ശബരിമലയില് ക്രമസമാധാനം തകര്‍ക്കുന്നവര്‍ അതിന് പറ്റിയ മണ്ണ് കേരളമല്ലെന്ന് തിരിച്ചറിയും. അവരുടെ ശ്രമം ഈ മണ്ണില്‍ വിളയിക്കാനാകില്ല. നാടിന്റെ നിലവിലെ അവസ്ഥ തകര്‍ക്കാന്‍ ഇവര്‍ക്ക് ശേഷിയില്ല. ശബരിമലയില്‍ പോലീസിന്റെ ശ്രമം ശാന്തിക്ക് വിഘ്്‌നമുണ്ടായാല്‍ അത് മാറ്റലാണ്. ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് പോലീസല്ല. ഇന്ന് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് സംബന്ധിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS