മുന്‍ ചീഫ് സെക്രട്ടറി എസ് പത്മകുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

149

തിരുവനന്തപുരം : മുന്‍ ചീഫ് സെക്രട്ടറി എസ് പത്മകുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു. ചൊവ്വാഴ്ച രാത്രി എട്ടോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 84 വയസായിരുന്നു. പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച പകല്‍ ഒന്നിന് തൈയ്ക്കാട് ശാന്തി കാവടത്തില്‍ സംസ്‌കാരം നടക്കും.മുന്‍ കേന്ദ്ര മന്ത്രി എസ് കൃഷ്ണകുമാര്‍ സഹോദരനാണ്. വിമലയാണ് ഭാര്യ.

NO COMMENTS