നിസ്സാൻ ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ഹബ്ബ് കേരളത്തിൽ തുടങ്ങുമെന്ന് മുഖ്യമന്ത്രി

273

തിരുവനന്തപുരം : നിസ്സാൻ മോട്ടോർ കോർപ്പറേഷൻ ലിമിറ്റഡ് സാങ്കേതികവിദ്യ പ്രവർത്തനങ്ങൾക്കുള്ള ആഗോള കേന്ദ്രം സ്ഥാപിക്കാൻ കേരള സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടു. ഹിൽട്ടൺ ഗാർഡനിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്വയം നിയന്ത്രിത ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകത ഉയരുന്ന ഇക്കാലത്ത് ഉപഭോക്താക്കൾക്ക് ഉന്നതനിലവാരമുള്ള അനുഭവവും സുരക്ഷയും ഉത്പന്ന വികസന ശേഷിയും, കണക്റ്റിവിറ്റിയും ഹബ് മൂലം ലഭ്യമാക്കാൻ നിസാനാവും. സ്ഥിരം കേന്ദ്രത്തിലേക്ക് മാറും വരെ സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം ടെക്നോപാർക്കിലാകും കേന്ദ്രം പ്രവർത്തിക്കുക.ഗുഡ്ഗാവിൽ സ്ഥിതിചെയ്യുന്ന നിസാന്റെ വിൽപന കേന്ദ്രത്തിൽ വാഹന നിർമ്മാണത്തിലും സാങ്കേതിക വിദ്യാഭ്യാസ വികസനത്തിനുമായി ഏഴായിരത്തോളം എഞ്ചിനീയർമാർ സേവനമനുഷ്ഠിക്കുന്നത് ഏറ്റവും പ്രധാന കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദ്യ ഡിജിറ്റൽ ഹബ്ബ് സ്ഥാപിക്കുന്നതിലൂടെ വളരുന്ന ആഗോള വിപണിയായ ഇന്ത്യയോടുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് സൂചിപ്പിക്കുന്നതെന്ന് ചടങ്ങിൽ പങ്കെടുത്ത ഇന്ത്യ റീജണൽ ചെയർമാൻ പേയ്‌മാൻ കാർഗെർ പറഞ്ഞു. ആഗോള വാഹന നിർമ്മാണ കമ്പനിയായ നിസാൻ 2017 സാമ്പത്തിക വർഷം 5.7 7 മില്യൺ വാഹനങ്ങൾ വിൽക്കുകയും വ്യത്യസ്തമാർന്ന നേട്ടം കൈവരിക്കുകയും ചെയ്തുവെന്ന് കെടിഡിസി ചെയർമാൻ എം വിജയകുമാർ അഭിപ്രായപ്പെട്ടു. മുൻ ചീഫ് സെക്രട്ടറി പോൾ ആന്റണി ഐ.എ.എസ്, മുതിർന്ന മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജ്, വിഎസ് ശിവകുമാർ എംഎൽഎ എന്നിവർ ചടങ്ങിൽ സംസാരിച്ചു

NO COMMENTS