കരിങ്കൊടി കാണിച്ചത് വാടകയ്ക്ക് എടുത്തവരാണെന്ന നിലപാടിലുറച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

160

കൊച്ചി: തനിയ്ക്കെതിരെ കരിങ്കൊടി കാണിച്ചത് വാടകയ്ക്ക് എടുത്തവരാണെന്ന നിലപാടിലുറച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരല്ല ചാനലുകള്‍ വാടകയ്ക്ക് എടുത്തവരാണ് തനിയ്ക്കെതിരെ കരിങ്കൊടി കാണിച്ചതെന്ന പ്രസ്താവന മുഖ്യമന്ത്രി കൊച്ചിയിലും ആവര്‍ത്തിച്ചു.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇതു ചെയ്തതെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ കേരളത്തിലെ പ്രധാന യുവജന സംഘടനകളില്‍ ഒന്നായ യൂത്ത് കോണ്‍ഗ്രസില്‍ ഇത്ര കുറച്ച്‌ പേര്‍ മാത്രം ഉണ്ടായാല്‍ പോരാ.ചാനലുകാര്‍ വാടകയ്ക്ക് എടുത്തവരാണ് ഇതു ചെയ്തത്. നിങ്ങള്‍ ഇത്തരം കാര്യങ്ങള്‍ മുമ്ബും ചെയ്തിട്ടില്ലേ. മുമ്ബ് നിങ്ങള്‍ ആളെവെച്ച്‌ പോസ്റ്റര്‍ ഒട്ടിച്ച കഥയും അറിയാമല്ലോ എന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.
അതിനിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത് യൂത്ത് കോണ്‍ഗ്രസിന്റെയും കെ.എസ്.യുവിന്റെയും നേതാക്കളാണെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കരിങ്കൊടി കാണിക്കേണ്ടപ്പോള്‍ അത് ചെയ്യാന്‍ മടിക്കില്ലെന്നും അതിനുള്ള ആളില്ലാത്ത സംഘടനയല്ല യൂത്ത് കോണ്‍ഗ്രസെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ ചാനലുകള്‍ക്ക് പ്രതിഷേധമില്ലെങ്കിലും തങ്ങള്‍ക്ക് പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇന്ന് നിയസഭാ സമ്മേളനത്തില്‍ പിണറായി ഇക്കാര്യം പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയും പ്രസ്താവന സഭാ രേഖകളില്‍ നിന്ന് നീക്കാതെ സഭാ നടപടികളുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കുയും ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY