വിദ്യാഭ്യാസ വായ്പാ കുടിശിക ഈടാക്കാനായി ജപ്തി പോലുള്ള നടപടികള്‍ സ്വീകരിക്കുന്നത് അനുവദിക്കില്ലെന്ന് പിണറായി വിജയന്‍

231

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പാ കുടിശിക ഈടാക്കാനായി ജപ്തി പോലുള്ള നടപടികള്‍ സ്വീകരിക്കുന്നത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു സര്‍ക്കാര്‍ സംവിധാനവും ഇത്തരം നടപടികളുടെ ഭാഗമാകാന്‍ പാടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വിദ്യാഭ്യാസ വായ്പയുമായി ബന്ധപ്പെട്ട ജപ്തി നടപടികളെക്കുറിച്ചുള്ള പി.സി. ജോര്‍ജിന്‍റെ ഉപക്ഷേപത്തിന് മറുപടി പറയുകയായിരുന്നുമുഖ്യമന്ത്രി. സംസ്ഥാനത്ത് വായ്പ കുടിശികയുടെ പേരില്‍ നടക്കുന്ന ജപ്തിനടപടികളില്‍ സര്‍ക്കാര്‍ ഒരു പൊതുനിലപാട് സ്വീകരിക്കും.
വായ്പ എടുക്കുന്ന വിദ്യാര്‍ഥികളെയും കുടുംബത്തിനെയും സംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്വീകരിക്കേണ്ടത്.റവന്യൂ ജപ്തി നടപടി ഇതിന്‍റെ ഭാഗമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. വിദ്യാഭ്യാസ വായ്പ നല്‍കുന്നത് വിദ്യാര്‍ഥിക്കാണ്. ജോലികിട്ടിയാലാണ് തിരിച്ചടവ് തുടങ്ങേണ്ടത്. ചിലപ്പോള്‍ സ്വകാര്യ ജോലികളാകുന്പോള്‍ ഇതില്‍ ചില ക്രമീകരണങ്ങള്‍ വേണ്ടിവരും. എന്തായാലും അതിന്‍റെ പേരില്‍ ജപ്തിപോലുള്ള കാര്യങ്ങള്‍ പറ്റില്ല. റവന്യൂ ഉദ്യോഗസ്ഥര്‍ ഇതിന്‍റെ ഭാഗമാകാനും പാടില്ല. വായ്പാ വിഷയം ബാങ്കുകളുടെ ശ്രദ്ധയില്‍പെടുത്തും. വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ച്‌ നല്‍കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്പോള്‍ ഉള്ള വീട്ടില്‍ നിന്നും അവരെ ഇറക്കി വിടുന്നതിനോട് യോജിപ്പില്ല. – മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY