ഹര്‍ത്താലിനെ നേരിടാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

237

തിരുവനന്തപുരം : തിങ്കളാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ നങ്ങൾക്ക് എല്ലാവിധ സംരക്ഷണവും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുസംബന്ധിച്ച നിർദേശം സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. വാഹന ഗതാഗതം തടസപ്പെടുത്തുകയും നിർബന്ധിച്ച് കടകൾ അടപ്പിക്കുകയും ജോലിക്കെത്തുന്നവരെ ഭീഷണിപ്പെടുത്തുകയോ തടയുകയോ ചെയ്യുന്നവർക്കുമെതിരെ കർശന നടപടികൾ എടുക്കും. കെ.എസ്. ആർ.ടി.സി. വാഹനങ്ങൾക്കും സ്വകാര്യവാഹനങ്ങൾക്കും ആവശ്യമായ സംരക്ഷണം നൽകും. പോലീസ് പട്രോളിംഗ് ശക്തമാക്കും. ഓഫീസുകൾ പൊതു സ്ഥാപനങ്ങൾ, കോടതികൾ തുടങ്ങിയവ സുഗമമായി പ്രവർത്തിക്കുന്നതിന് പോലീസ് സംരക്ഷണം ഉണ്ടാകും. അതിക്രമം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

NO COMMENTS