ഫാദര്‍ ടോം ഉഴുന്നാലിലിനെ കേരളത്തില്‍ എത്തിക്കുന്നതിനും തുടര്‍ ചികിത്സകള്‍ക്കും എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും മുഖ്യമന്ത്രി

218

തിരുവനന്തപുരം: മലയാളി വൈദികന്‍ ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചത് സന്തോഷകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫാ. ഉഴുന്നാലിലിനെ കേരളത്തില്‍ എത്തിക്കുന്നതിനും തുടര്‍ ചികിത്സകള്‍ക്കും എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഉഴുന്നാലിലിന്റെ സുരക്ഷിതമായ മടങ്ങി വരവില്‍ വിശ്വാസ സമൂഹത്തിന്റെയും പൊതുസമൂഹത്തിന്റെയും ആഹ്ലാദത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.