അല്‍ഫോല്‍ കണ്ണന്താനത്തിന് ലഭിച്ച ഓണസമ്മാനമാണ് കേന്ദ്രമന്ത്രി സ്ഥാനമെന്ന് പിണറായി

176

തിരുവനന്തപുരം: കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റ അല്‍ഫോല്‍ കണ്ണന്താനത്തിന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കണ്ണന്താനത്തിന് ലഭിച്ച ഓണസമ്മാനമാണ് കേന്ദ്രമന്ത്രിസ്ഥാനമെന്ന് പിണറായി അഭിപ്രായപ്പെട്ടു. ദേശിയ വിഷയങ്ങളില്‍ കാര്യക്ഷമമായി ഇടപ്പെടുന്നതിനൊപ്പം മന്ത്രിസഭയില്‍ കേരളത്തിന്റെ ശബ്ദമാകാന്‍ കണ്ണന്താനത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നതായും പിണറായി അറിയിച്ചു. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും കൂട്ടായ പ്രയ്തനം കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കരുത്ത് പകരുമെന്നും കണ്ണന്താനത്തിന് ഇതിലേക്ക് മികച്ച സംഭാവന നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പോസ്റ്റില്‍ പറയുന്നു.

NO COMMENTS