പണവും സ്വാധീനവുമുള്ള ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് പിണറായി വിജയന്‍

226

തിരുവനന്തപുരം: പണവും സ്വാധീനവുമുള്ള ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി .കുറ്റവാളി രക്ഷപ്പെടുന്നതതിനോ നിരപരാധി ശിക്ഷിക്കപ്പെടുന്നതിനോ ഇടവരരുതെന്നും മുഖ്യന്‍ മുന്നറിയിപ്പ് നല്‍കി.മാത്രമല്ല, പൊലീസുകാര്‍ക്കിടയില്‍ അഴിമതി അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു അധികാര ശക്തിയേയും പൊലീസ് ഭയപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.എന്നാല്‍, സ്വാതന്ത്രത്തെ ദുരുപയോഗം ചെയ്യരുതെന്നും, ലോക്കപ്പ് മര്‍ദ്ദനവും മൂന്നാം മുറയും അനുവദിക്കാനാവില്ലെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.