ആരോഗ്യത്തിന് ഹാനികരമായ പച്ചക്കറികളും മറ്റ് ആഹാര വസ്തുക്കളും തടയുന്നതിനുള്ള നടപടി കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

153

കൊച്ചി: ആരോഗ്യത്തിന് ഹാനികരമായ പച്ചക്കറികളും മറ്റ് ആഹാര വസ്തുക്കളും തടയുന്നതിനുള്ള നടപടി കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവ തടയുന്നതിന് പൂര്‍ണ്ണമായി കഴിഞ്ഞിട്ടില്ല. ഫലപ്രദമായ നീക്കം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം രാജേന്ദ്രമൈതാനത്ത് സിപിഎമ്മിന്റെ ജൈവ കാര്‍ഷിക വിപണനമേള ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പകര്‍ച്ചവ്യാധികള്‍ തടയാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ജീവിതശൈലി രോഗങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ഇതില്‍ മാരകരോഗങ്ങളും ഉണ്ട്. ജീവിതശൈലി മികച്ചതായാലും രോഗം വരുന്ന അവസ്ഥയുണ്ട്. അതൊഴിവാക്കാന്‍ ഹാനികരമായ ഭക്ഷണം ഒഴിവാക്കണം. ബോധവല്‍ക്കരണത്തോടൊപ്പം പരിശോധനയും കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.