സര്‍ക്കാര്‍ ഒരു വര്‍ഷം തികച്ചതില്‍ പ്രതിപക്ഷത്തിന് അസ്വസ്ഥതയെന്ന് പിണറായി വിജയന്‍

182

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ ചടങ്ങുകൾ തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയിൽ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിപുലമായ പരിപാടികളാണ് ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.
സർക്കാർ ഒരു വർഷം തികച്ചതിൽ പ്രതിപക്ഷത്തിന് അസ്വസ്ഥതയാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് പിണറായി വിജയൻ പറഞ്ഞു. ആരോഗ്യകരമായ വിമർശനങ്ങളെ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷം ആഘോഷച്ചടങ്ങ് ബഹിഷ്‌കരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം.

NO COMMENTS