അഞ്ചുവര്‍ഷം കൊണ്ടു കേരളത്തെ മാലിന്യമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍

150

തിരുവനന്തപുരം• അഞ്ചുവര്‍ഷം കൊണ്ടു കേരളത്തെ മാലിന്യമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ശുചീകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പുതിയ പദ്ധതി ആവിഷ്കരിക്കുമെന്നും മുഖ്യമന്ത്രി ലേഖനത്തിലൂടെ വ്യക്തമാക്കി. വരുന്ന കേരളപ്പിറവി ദിനത്തില്‍ 100 ശതമാനം വീടുകളിലും അനുബന്ധമായി ശുചിമുറിയുണ്ടെന്ന് ഉറപ്പുവരുത്തും.
തെക്കേ ഇന്ത്യയിലെ ആദ്യ പരസ്യവിസര്‍ജന വിമുക്തസംസ്ഥാനമായി മാറാന്‍ ഒരുങ്ങുകയാണു കേരളം. കണ്ണൂര്‍ വിമാനത്താവളം 2017 ഏപ്രിലില്‍ പ്രവര്‍ത്തനക്ഷമമാക്കും. എല്‍എന്‍ജി പൈപ്പ്ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കി താപോര്‍ജാധിഷ്ഠിത വ്യവസായങ്ങള്‍ അഭിവൃദ്ധിപ്പെടുത്തും.

നാലായിരത്തഞ്ഞൂറോളം പട്ടികജാതി കുടുംബങ്ങള്‍ക്കു ഭവനനിര്‍മാണവും 10,000 പട്ടികജാതിക്കാര്‍ക്കു വിവാഹ ധനസഹായവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, സര്‍ക്കാരിന്റെ നൂറാംദിനത്തില്‍ റേഡിയോയിലൂടെയും മുഖ്യമന്ത്രിയുടെ സന്ദേശമെത്തി. സമൂഹത്തില്‍ അന്തച്ഛിദ്രം ഉണ്ടാക്കാനുള്ള ശ്രമങ്ങളെ ഒന്നിച്ചുനേരിടണം. പശ്ചാത്തല വികസനവും സാമൂഹ്യക്ഷേമവും ഒരുമിച്ചു യാഥാര്‍ഥ്യമാക്കും. നൂറുദിവസം ജനങ്ങള്‍ പിന്തുണച്ചു. മുന്നോട്ടും അതിനുവേണ്ടി പ്രയത്നിക്കുമെന്നും മുഖ്യമന്ത്രിയുടെ റേഡിയോ സന്ദേശമെത്തി. സര്‍ക്കാരിന്റെ നൂറാം ദിനത്തില്‍ നല്‍കിയ സന്ദേശത്തില്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും മുന്നോട്ടുള്ള വഴിയും അദ്ദേഹം വിവരിച്ചു.

NO COMMENTS

LEAVE A REPLY