സംഘപരിവാറിന്‍റെ വിലക്ക് മറികടന്ന് മംഗളുരു സന്ദര്‍ശിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

197

തിരുവനന്തപുരം: സംഘപരിവാറിന്‍റെ വിലക്ക് മറികടന്ന് മംഗളുരു സന്ദര്‍ശിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മംഗളുരു സന്ദര്‍ശിക്കുന്നതിന് പിണറായിയെ സംഘപരിവാര്‍ വിലക്കിയതിനെക്കുറിച്ച്‌ ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ശനിയാഴ്ച രണ്ട് പരിപാടികളാണ് മംഗുളുരുവിലുള്ളത്. അതിന് പോകാന്‍ നിശ്ചയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കേരള മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ സംഘപരിവാര്‍ ഫെബ്രുവരി 25ന് മംഗളുരു കോര്‍പ്പറേഷന്‍ പരിധിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വന്തം സംസ്ഥാനത്ത് ക്രമസമാധാനം നടപ്പിലാക്കാന്‍ സാധിക്കാത്ത പിണറായി വിജയന് മറ്റ് സംസ്ഥാനങ്ങളിലെ മതസൗഹാര്‍ദ റാലിയില്‍ പ്രസംഗിക്കാന്‍ അവകാശമില്ലെന്ന് ആരോപിച്ചാണ് സംഘപരിവാറിന്‍റെ എതിര്‍പ്പ്.

NO COMMENTS

LEAVE A REPLY