പെട്രോള്‍ ലിറ്ററിന് 1.59 രൂപയും ഡീസലിന് 1.31 രൂപയും വര്‍ധിച്ചു.

109

ന്യൂഡല്‍ഹി: സൗദി അറേബ്യയിലെ അരാംകോ എണ്ണക്കമ്ബനിയുടെ എണ്ണപ്പാടത്തിനും സംസ്കരണകേന്ദ്രത്തിനുംനേരെ കഴിഞ്ഞയാഴ്ച യെമെനിലെ ഹൂതികള്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്നു രാജ്യത്ത് പെട്രോള്‍വില ലിറ്ററിന് 1.59 രൂപയും ഡീസലിന് 1.31 രൂപയും വര്‍ധിച്ചു.

ആക്രമണത്തെത്തുടര്‍ന്ന് സൗദി എണ്ണയുത്പാദനം ദിവസം 57 ലക്ഷം വീപ്പയായി കുറച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവുംവലിയ എണ്ണവിതരണ പ്രതിസന്ധിയാണിതെന്നും ഇതിന്റെ ആഘാതം വര്‍ഷങ്ങളോളം വിപണിയെ ബാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. വിതരണം ഉടന്‍ പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് സൗദി അറിയിച്ചിട്ടുള്ളത്.

ആവശ്യമായ ഇന്ധനത്തിന്റെ 83 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരാണ് സൗദി. 20 ലക്ഷം ടണ്‍ അസംസ്കൃത എണ്ണയും രണ്ടുലക്ഷം ടണ്‍ പാചകവാതകവുമാണ് എല്ലാമാസം ഇന്ത്യ സൗദിയില്‍നിന്ന്‌ വാങ്ങുന്നത്. സെപ്റ്റംബറിലേക്കുള്ള 13 ലക്ഷം ടണ്‍ എണ്ണ ഇന്ത്യക്ക്‌ കിട്ടിക്കഴിഞ്ഞു. ബാക്കി തരാമെന്ന് സൗദി ഉറപ്പുതന്നിട്ടുണ്ടെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. സൗദി മന്ത്രി അബ്ദുള്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി അദ്ദേഹം ഇക്കാര്യം സംസാരിച്ചിരുന്നു.

ഡല്‍ഹിയില്‍ ഞായറാഴ്ച പെട്രോളിന് 27 പൈസ കൂടി 73.62 രൂപയിലെത്തി. ഡീസലിന് 18 പൈസ വര്‍ധിച്ച്‌ 66.74 രൂപയായി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വെബ്‌സൈറ്റിലെ വിലപ്രകാരം തിരുവനന്തപുരത്ത് പെട്രോളിന് 77.03 രൂപയും ഡീസലിന് 71.82 രൂപയുമാണ്.

പാചകവാതക വിതരണം പൂര്‍ണമായും പുനഃസ്ഥാപിക്കാന്‍ കൂടുതല്‍ സമയം സൗദി ചോദിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സഞ്ജീവ് സിങ് അറിയിച്ചു. കുറവുള്ളത് ഖത്തറില്‍നിന്ന് വാങ്ങാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സൗദിയിലെ പ്രതിസന്ധിയെത്തുടര്‍ന്ന് ആഗോളതലത്തില്‍ എണ്ണവിതരണത്തില്‍ അഞ്ചു ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിരിക്കയാണ്. ഇന്ത്യയുടെ ഊര്‍ജസുരക്ഷയ്ക്ക് ആവശ്യമായ എണ്ണനല്‍കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് സൗദി അറേബ്യ പറഞ്ഞു. അതിനായി മറ്റ് എണ്ണയുത്പാദകരുമായിച്ചേര്‍ന്ന്‌ പ്രവര്‍ത്തിക്കു മെന്നും സൗദി സ്ഥാനപതി ഡോ. സൗദ് ബിന്‍ മുഹമ്മദ് അല്‍ സാതി വ്യക്തമാക്കി. വാര്‍ത്താഏജന്‍സിയായ പി.ടി.ഐ.ക്കു നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

വിപണിസ്ഥിരത നിലനിര്‍ത്താന്‍ ഒപെക് രാജ്യങ്ങളും മറ്റ് എണ്ണയുത്പാദക രാജ്യങ്ങളുമായിച്ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഇന്ത്യ സൗദിക്ക് നല്‍കിയ ഐക്യദാര്‍ഢ്യത്തിന്‌ അദ്ദേഹം നന്ദി പറഞ്ഞു. ആവശ്യമായ ഇന്ധനത്തിന്റെ 83 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരാണ് സൗദി.

20 ലക്ഷം ടണ്‍ അസംസ്കൃത എണ്ണയും രണ്ടുലക്ഷം ടണ്‍ പാചകവാതകവുമാണ് എല്ലാമാസം ഇന്ത്യ സൗദിയില്‍നിന്ന്‌ വാങ്ങുന്നത്. സെപ്റ്റംബറിലേക്കുള്ള 13 ലക്ഷം ടണ്‍ എണ്ണ ഇന്ത്യക്ക്‌ കിട്ടിക്കഴിഞ്ഞു. ബാക്കി തരാമെന്ന് സൗദി ഉറപ്പുതന്നിട്ടുണ്ടെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. സൗദി മന്ത്രി അബ്ദുള്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി അദ്ദേഹം ഇക്കാര്യം സംസാരിച്ചിരുന്നു.

NO COMMENTS