ഇന്ധന വില വീണ്ടും കൂടി

142

തിരുവനന്തപുരം : ഇന്ധന വില കൂടി. തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ധന വിലയില്‍ വര്‍ധനവുണ്ടാകുന്നത്. പെട്രോള്‍ ലിറ്ററിന് 10 പൈസയും ഡീസല്‍ ലിറ്ററിന് 27 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 85.72 രൂപയും ഡീസല്‍ വില 79.87 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 84.22 രൂപയായി വര്‍ധിച്ചു. ഡീസലിന് 78.08 രൂപയായും ഉയര്‍ന്നു. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 84.59 രൂപയായി ഉയര്‍ന്നു. ഡീസലിന്റെ വില 78.72 രൂപയാണ്.

NO COMMENTS