ഇന്ധന വില കുറഞ്ഞു

245

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 1.12 രൂപയും ഡീസല്‍ ലിറ്ററിന് 1.24 രൂപയുമാണ് കുറഞ്ഞത്. ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വിലകുറഞ്ഞതിനെ തുടര്‍ന്നാണിത്. ഇന്ന് അര്‍ധരാത്രി മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍വരും. ദിവസവും ഇന്ധനവില മാറ്റുന്നതിനുള്ള പദ്ധതി തെരഞ്ഞെടുത്ത നഗരങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ എണ്ണകമ്പനികള്‍ നടപ്പിലാക്കുകയാണ്. അതുമൂലം പെട്രോള്‍, ഡീസല്‍ വില ദിവസേന മാറ്റത്തിന് വിധേയമാകും. എല്ലാ ദിവസവും രാവിലെ ആറിനാണ് വില പുതുക്കി നിശ്ചയിക്കുക.

NO COMMENTS