ഞായറാഴ്ച പെട്രോള്‍ പമ്പുകള്‍ അടച്ചിടരുതെന്ന് പെട്രോളിയം മന്ത്രാലയം

157

ന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ച അടക്കരുതെന്ന് പെട്രോളിയം മന്ത്രാലയം. ഞായറാഴ്ച പമ്പുകള്‍ അടച്ചിടാനുളള തീരുമാനം പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്നതാണെന്നു കാണിച്ചാണ് പെട്രോളിയം മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇന്ധനം ലാഭിക്കാനാണ് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചതെന്നും അല്ലാതെ പമ്പുകള്‍ അടച്ചിടാനല്ലെന്നും പെട്രോളിയം മന്ത്രാലയം ട്വീറ്റ് ചെയ്തു. കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ മെയ് പതിനാല് മുതലാണ് പമ്പുകള്‍ ഞായറാഴ്ച അവധി പ്രഖ്യാപിച്ചത്.

NO COMMENTS

LEAVE A REPLY