മുഖ്യമന്ത്രിക്കും മുന്‍ ഐടി സെക്രട്ടറിക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.

33

കൊച്ചി: സ്വര്‍ണക്കടത്ത് അടക്കം വിവാദ വിഷയങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആലപ്പുഴ സ്വദേശി യും മാധ്യമ പ്രവര്‍ത്തകനുമായ മൈക്കിള്‍ വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജിയാണ് മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കറിനും എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റെ പരിഗണനക്ക് അയക്കാന്‍ സിംഗിള്‍ ബഞ്ച് രജിസ്ട്രിയോട് നിര്‍ദേശിച്ചത്.

കോടതി പരിഗണിച്ചത്. യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണ കടത്ത്, സ്പ്രിന്‍ക്ലര്‍, ബവ്ക്യൂ ആപ്പ്, ഇ-മൊബിലിറ്റി ഇടപാടുകളില്‍ സിബിഐ അന്വേഷണം വേണമെന്നും സംസ്ഥാന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

കേസ് നമ്പർ ഇട്ടിട്ടില്ലെന്നും ഉള്ളടക്കത്തി ലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നും ചുണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്. കേസ് ഏത് ബഞ്ച് പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കട്ടെയെന്നും കോടതി വ്യക്തമാക്കി.

NO COMMENTS