പെരിയാറില്‍ കുളിക്കാനിറങ്ങിയ നാലുപേര്‍ മുങ്ങിമരിച്ചു

227

പെരുമ്പാവൂര്‍: പെരിയാറില്‍ കുളിക്കാനിറങ്ങിയ നാലുപേര്‍ മുങ്ങിമരിച്ചു. പ്രദേശത്തെ സ്വകാര്യ റിസോര്‍ട്ട് ഉടമ ബെന്നിയും റിസോര്‍ട്ടില്‍ എത്തിയ ഡല്‍ഹി സ്വദേശികളുമാണ് മരിച്ചത്. പെരുമ്പാവൂര്‍ പാണിയേലി പോരില്‍ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം. ശക്തമായ അടിയൊഴുക്കുള്ള പ്രദേശമാണ് പാണിയേലില്‍ പോര്. നിരവധി അപകടങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. ഒഴുക്കില്‍പ്പെട്ട ഒരാളെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെയാണ് നാലുപേരും ഒഴുക്കില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ പെരുമ്ബാവൂര്‍ താലൂക്ക് ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

NO COMMENTS

LEAVE A REPLY