എക്സൈസ് സംഘത്തിനു നേരെ കുരുമുളക് സ്പ്രേ

165

ഇടുക്കി: എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കഞ്ചാവുകടത്തുകാര്‍ കുരുമുളക് സ്പ്രേ പ്രയോഗിച്ചു. ഇടുക്കി വണ്ടിപ്പെരിയാറിലാണ് സംഭവം. കഞ്ചാവുമായെത്തിയ പ്രതികളെ പിടികൂടുന്നതിനിടെയിലാണ് സംഘം കുരുമുളക് പ്രയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്.
എക്സൈസ് ഇൻസ്പെക്ടർ സി കെ സുനിൽരാജ്, ബി രാജ്കുമാർ എന്നിവർക്കു നേരെയാണ് കുരുമുളക് സ്പ്രേ അടിച്ചത്. കോട്ടയം ചുങ്കം സ്വദേശികളായ സനൽ, തോമസ് എന്നിവർ പിടിയിലായിട്ടുണ്ട്.