ഹൈക്കോടതി പ്ലീഡര്‍ അറസ്റ്റില്‍

179
photo credit : mathrubhumi

കൊച്ചി: യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയെ തുടര്‍ന്ന് ഗവണ്‍മെന്റ് പ്ലീഡറെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതിയിലെ ഗവര്‍ണ്‍മെന്റെ പ്ലീഡറായ ധനേഷ് മാത്യു മാഞ്ഞൂരാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. കൊച്ചിയിലെ കോണ്‍വെന്റ റോഡിലൂടെ നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെ ഇയാളെ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.
യുവതി ബഹളം വച്ചതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാരാണ് പിന്നീട് ഓടിച്ചിട്ട് പിടികൂടിയത്.
തുടര്‍ന്ന് സ്ഥലത്തെത്തിയ സെന്‍ട്രല്‍ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിയെ കസ്റ്റഡിയിലെടുത്തു. നിയമവിരുദ്ധമായി കൂളിംഗ് ഗ്ലാസ്സ് ഒട്ടിച്ച ഇയാളുടെ കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.