പീസ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ നിയമവിരുദ്ധ പാഠഭാഗം ഉള്‍പ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം മുംബൈയിലേക്ക്

284

കൊച്ചി: കൊച്ചിയിലെ പീസ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ നിയമവിരുദ്ധ പാഠഭാഗം ഉള്‍പ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം മുംബൈയിലേക്ക്. പാഠപുസ്തകങ്ങളുടെ പ്രസാധകരായ ബറൂജ് പബ്ലിക്കേഷന്‍സിനെ പ്രതി ചേര്‍ക്കാന്‍ പൊലീസ് തീരുമാനിച്ചു. പിടിച്ചെടുത്ത പസ്തകങ്ങള്‍ പരിശോധനക്കായി സംസ്ഥാന കരിക്കുലം കമ്മിറ്റിക്കും അയക്കും.കൊച്ചി പീസ് ഇന്റര്‍നാഷണല്‍ സ്കൂളിലെ രണ്ടാം ക്ലാസ് പാഠപുസ്തകത്തിലായിരുന്ന നിയമവിരുദ്ധ പാഠഭാഗം ഉണ്ടായിരുന്നത്. ഇസ്ലാമിക പഠനവുമായി ബന്ധപ്പെട്ട കൂടുതല്‍ ക്ലാസുകളിലെ പുസ്തകങ്ങള്‍ പരിശോധിച്ചപ്പോഴാണ് സമാനാമായ ചില പരാമര്‍ശങ്ങളും തെറ്റിദ്ധരിപ്പിക്കലുകളും ചരിത്ര സത്യങ്ങളെ വളച്ചൊടിക്കലും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. മറ്റുമതങ്ങളേയും മത ചിഹ്നങ്ങളേയും അപകീര്‍‍ത്തിപ്പെടുത്തല്‍, ബഹുദൈവ വിശ്വാസത്തെ കുറ്റപ്പെടുത്തല്‍ എന്നിവയെല്ലാം പാഠപുസ്തകങ്ങളിലുണ്ട്. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്നും അത് ലോകം തളളിക്കളഞ്ഞതാണെന്നും അഞ്ചാംക്ലാസിലെ മതബോധന പുസ്തകത്തിലുണ്ട്.വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹോദരന്‍മാരല്ലെന്നും തുര്‍ക്കിയിലെ ഹെസര്‍ഫന്‍ അഹമ്മദ് സെലിഫിയിയാണ് എന്നുമാണ് മറ്റൊരു വാദം. ഈ സാഹചര്യത്തില്‍ പുസ്തകത്തിന്റെ പ്രസാധകരായ മുംബൈയിലെ ബറൂജ് പബ്ലിക്കേഷനെക്കൂടി പ്രതിചേര്‍ക്കുന്നത്. പുസത്കത്തില്‍ പേരുളള ഇത് തയാറാക്കിയവരേയും പ്രതികളാക്കും. പുസ്തകം കേരളത്തിലെ സ്കൂളില്‍ പഠിപ്പിക്കാന്‍ യോഗ്യമാണോ എന്ന് പരിശോധിക്കുന്നതിനാണ് സംസ്ഥാന കരിക്കുലം കമ്മിറ്റിക്ക് കൈമാറാന്‍ തീരുമാനിച്ചത്.

NO COMMENTS

LEAVE A REPLY