പുതിയ ചീഫ് സെക്രട്ടറിയായി പോള്‍ ആന്റണി ചുമതലയേറ്റു

175

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി പോള്‍ ആന്റണി ചുമതലയേറ്റു.കെഎം എബ്രഹാം വിരമിച്ച ഒഴിവിലാണ് പോള്‍ ആന്റണി ചുമതല ഏറ്റത്. വ്യവസായവകുപ്പ് ആഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു പോള്‍ ആന്റണി.
കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് പോള്‍ ആന്റണിയെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചത്. ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിക്കുന്ന കെഎം എബ്രഹാമിനെ ഇന്നൊവേഷന്‍ കൗണ്‍സില്‍ ചെയര്‍മാനായി നിയമിച്ചിട്ടുണ്ട്.