പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കി ;

45

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കി തമിഴ്നാട് സര്‍ക്കാര്‍. നിയമഭേദഗതി, ഭരണഘടനയിലെ മതേതര മൂല്യങ്ങള്‍ക്കെതിരാണ് എന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു. പ്രമേയത്തില്‍ പ്രതിഷേധിച്ച്‌ ബിജെപി അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

‘ജനാധിപത്യ മൂല്യങ്ങളുള്ള ഒരു രാജ്യമെന്ന നിലയില്‍ സമൂഹത്തിലെ എല്ലാ തരം ആളുകളെയും പരിഗണി ക്കേണ്ടത് അത്യാവശ്യമാണ്. പക്ഷേ, പൗരത്വ നിയമഭേദഗതി അഭയാര്‍ത്ഥികളെ പരിഗണിക്കുന്നതല്ല, മതത്തിന്റെ പേരില്‍ അവരെ വിഘടിപ്പിക്കുന്നതാണ്.

രാജ്യത്തെ ഐക്യവും വര്‍ഗയോജിപ്പും മതേതര മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതിനായി പൗരത്വ നിയമഭേദഗതി പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു’.

2019 ലാണ് പാര്‍ലമെന്റില്‍ പൗരത്വ നിയമം പാസാക്കിയത്. ആ വര്‍ഷം ഡിസംബര്‍ 12ന് വിജ്ഞാപനം ഇറക്കുകയും ചെയ്തു. 2020 ജനുവരി 10 മുതല്‍ വിജ്ഞാപനം പ്രാബല്യത്തിലായി.

NO COMMENTS