പര്‍വേസ് മുഷ്റഫിനെ പാക്കിസ്ഥാന്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

189

ലാഹോര്‍: പര്‍വേസ് മുഷ്റഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ പാക്കിസ്ഥാന്‍ കോടതിയുടേതാണ് ഉത്തരവ്. അഞ്ചുപേരെ കേസില്‍ വെറുതെവിട്ടു. റാവല്‍പിണ്ടിയിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് ശിക്ഷ വിധിച്ചത്. മുന്‍ ഡി.ഐജി സഊദ് അസീസ് മുന്‍ എസ്.പി ഖുര്‍റം ഷഹ്സാദ് എന്നിവരെയാണ് 17 വര്‍ഷം തടവിന് ശിക്ഷിച്ചത്.