മിനിലോറിയും കാറും കൂട്ടിയിടിച്ചു മൂന്നുപേർക്കു പരുക്ക്

173

പരിയാരം∙ ദേശീയപാത പരിയാരത്ത് വീണ്ടും വാഹന അപകടം. ഇന്നു 11.45ന് പരിയാരം മെഡിക്കൽ കോളജ് സമീപത്താണ് മിനിലോറിയും കാറും കൂട്ടിയിടിച്ചത്. മൂന്നു പേർക്കു പരുക്കേറ്റു. തളിപ്പറമ്പ് മുയ്യം അഷറഫ് (29), കരിമ്പം കെ.കെ.അക്ബർ (26), ബദരിയ നഗർ ജാബിർ (26) എന്നിവരെ പരുക്കേറ്റതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മംഗളൂരു എയർപോട്ടിലേക്കു പോകുന്ന കാറും എതിരെ വരുകയായിരുന്ന മിനിലോറിയും ഇടിച്ചാണ് അപകടം. രണ്ടു ദിവസം മുൻപ് ഇതേ സ്ഥലത്ത് ബസും മിനിലോറിയും കുട്ടിയിടിച്ച് നാലു പേർക്കു പരുക്കേറ്റിരുന്നു. ഇന്നലെ ദേശീയപാത പരിയാരം സെൻട്രലിൽ പാചകവാതക ടാങ്കറും മണൽ ലോറിയുമായി ഇടിച്ച് രണ്ടുപേർക്കു സാരമായ പരുക്കേറ്റു.